Showing posts with label മന്ത്ര മഥനം. Show all posts
Showing posts with label മന്ത്ര മഥനം. Show all posts

Saturday, March 3, 2012

മന്ത്ര മഥനം

മന്ത്ര മഥനം
                             

കൃഷ്ണാ കൃഷ്ണാ എന്ന് മന്ത്രിച്ചുകൊണ്ടേ
ഞാനീ തയിര്‍ കടയുന്നു
ജന്മാസാഫല്യമാം വെണ്ണയെളുപ്പമുരുത്തിരി

ച്ചെടുക്കാനീമന്ത്രം
അറിവാലകതാരില്‍ ഏറ്റം ശാന്തി
നുകര്‍ന്നോരെന്‍ മുത്തശ്ശി

അലിവോടുപദേശിച്ചു തന്നതീ
മനോഹര മന്ത്രം
തന്ത്രങ്ങള്‍ പിഴക്കുമ്പോഴും യന്ത്രങ്ങള്‍ ജയിക്കുമ്പോഴും  

മാനവികത മരവിക്കും മുന്‍പേ
ദുര്‍ബലം വിലപിക്കുമ്പോഴും
പ്രതീക്ഷ കളയാതീത്തയിര്‍ കടയാനൊരു താരക മന്ത്രം
കണ്ണന്‍ അവന്‍  അറിയുന്നവനെല്ലാം നിന്റെ സ്വപ്നങ്ങളും നീറുന്ന വ്യഥകളും  
വഴി തെറ്റലും രക്ഷിചീടുകെന്നുള്ള ദൈന്യ വിലാപം
കുഞ്ഞേ നീയിനിനിന്റെ മെയ്ക്കരുത്തും മനസ്സിന്റെ ധാര്‍ഷ്ട്യവും
ബുദ്ധി പ്പെരുമയുംഭാവനാ വിലാസവും അഹന്തയും

ഒക്കെ അര്‍പ്പിക്കുക അവിടുത്തെ തൃപ്പാദ
ത്തിലെന്നോതിയെന്‍ ആദ്യ ഗുരു മുത്തശ്ശി
ഗുരുവിന്‍ വച്ചസ്സിലല്ലവിടുത്തെ ആര്‍ദ്രമാം
വാത്സല്യത്തികവില്‍

വിശ്വസിച്ചു ജെപിച്ച്ചു തുടങ്ങിനാന്‍
ഇന്നു ഞാനറിയുന്നു കൃഷ്ണ ഗീതികളനശ്വര
തത്ത്വ വിസ്ഫൂര്ത്തികള്‍

മായികമീ പ്രപഞ്ചത്തിന്റെ  വൈവിധ്യ ഭാവങ്ങല്‍ക്കെല്ലാം
മായാധീശന്നവിടുന്നു മോഹനാശകന്‍ നിത്യാനന്ദ ദായകന്‍ 
മാനസ വ്യഥകള്‍ തീര്‍ത്തുമായയെ ജയിചീടാന്‍
മാമകേശ്വരാ കൃഷ്ണായെന്നകമേ മന്ത്രിപ്പു ഞാന്‍
തയിര്‍ക്കടയുന്ന തെനിക്കിപ്പോള്‍ ആയാസരഹിതം കണ്ണാ
നവനീതവും നിനക്കെന്നെയെന്‍ മനം മൊഴിഞ്ഞീടുന്നു