Tuesday, November 15, 2011

BHAJAGOVINDAM


ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സം‌പ്രാപ്‌തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ

                  അല്ലയോ മൂഡനായ മനുഷ്യാ, നിന്റെ മരണമടുക്കുന്ന സമയത്ത്, നീ പഠിച്ച വ്യാകരണ നിയമങ്ങളോ, സമ്പാദിച്ച അറിവോ അനുഭവജ്ഞാനങ്ങളോ നിനക്ക് തുണയുണ്ടാവില്ല. അവയ്ക്കൊന്നും മരണമെന്ന സനാതന സത്യത്തില്‍ നിന്നും നിന്നെ രക്ഷിക്കാനുമാവില്ല. (മൂഡബുദ്ധിയെന്നാല്‍ മൂഡന്‍, അറിയേണ്ടത് എന്താണെന്ന് അറിയാതെ വൃഥാ കാലം കളഞ്ഞു, ബുദ്ധിയെ ...
ദുരുപയോഗം ചെയ്തു സമയം കളയുന്നവന്‍).
മൂഢഃ ജഹീഹി ധനാഗമ തൃഷ്ണാം
കുരു സദ്‌ ബുദ്ധിം മനസി വിതൃഷ്നാം
യല്ലഭസേ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം
ഹേ മൂഡ! ധനം സമ്പാദിക്കാനുള്ള തൃഷ്ണ ത്യജിച്ചു നല്ല ബുദ്ധിയും മനസ്സില്‍ വൈരാഗ്യവും വളര്തിയെടുക്കൂ ..നിന്റെ കര്‍മ ഫലമായി നിനക്ക് എന്ത് ലഭിക്കുന്നുവോ അത് കൊണ്ട് മനസ്സിനെ ത്രിപ്തിപെടുതൂ ..
ബുദ്ധി നാല് തരത്തിലുണ്ടെന്നു പറയുന്നു. സ്ഥൂല ബുദ്ധി, തീക്ഷ്ണ ബുദ്ധി, സൂക്ഷ്മ ബുദ്ധി,മന്ദബുദ്ധി.(ബുദ്ധി = മതി, ധീ). (മൂഡബുദ്ധിയെന്നാല്‍ മൂഡന്‍, അറിയേണ്ടത് എന്താണെന്ന് അറിയാതെ വൃഥാ കാലം കളഞ്ഞു, ബുദ്ധിയെ ദുരുപയോഗം ചെയ്തു സമയം കളയുന്നവന്‍). സ്ഥൂല ബുദ്ധിക്കാര്‍ക്ക് പറഞ്ഞത് മാത്രം ചെയ്യുവാനുള്ള കഴിവേ കൂടുതലായി
കാണൂ. പറഞ്ഞതില്‍ അപ്പുറം സ്വയം ചിന്തിച്ചു സ്വന്തം രീതിയില്‍ ചെയ്യുവാനുള്ള സാമര്‍ത്ഥ്യം കുറവായിരിക്കും.തീക്ഷ്ണ ബുദ്ധിക്കാര്‍ എന്ത് കണ്ടാലും കേട്ടാലും അത് എന്താണെന്നും എന്തുകൊണ്ടാണ് ഇങ്ങനെ എന്നൊക്കെ മനസ്സിലാക്കനമെന്നുള്ള വരാണ്. കാര്യ-കാരണ സഹിതം അവര്‍ക്ക് ഓരോന്നും അറിയണം. സൂക്ഷ്മ ബുദ്ധിക്കാര്‍ക്ക് പറയാതെ തന്നെ അറിയുവാനുള്ള ഒരു അസാമാന്യ കഴിവ് തന്നെയുണ്ടായിരിക്കും. സൂക്ഷ്മ ബുദ്ധിയാല്‍ അവര്‍ വളരെ പെട്ടെന്നുതന്നെ കാര്യങ്ങള്‍ ഗ്രഹിച്ചു എടുക്കും.മന്ദബുദ്ധിഎന്നാല്‍ ശരീരത്തിന്റെ വളര്‍ച്ചക്കനുസരിച്ച്‌ ബുദ്ധിയുടെ വികാസം സംഭവിച്ചിട്ടില്ലാത്തവര്‍.

No comments:

Post a Comment