Tuesday, February 14, 2012

MOOLATHATVAM

മൂലതത്വം
                 

ദുഖമൊടുക്കുന്ന തമ്പുരാനേ,  കൃഷ്ണ
തൃക്കഴല്‍ ഞാനിതാ കുമ്പിടുന്നേന്‍
ദുഖമെടുത്തതിനെന്തേ മൂലം,കൃഷ്ണ
ദുഖമെടുത്തത് ജന്മം മൂലം

ജന്മമെടുത്തതിനെന്തേ മൂലം കൃഷ്ണ
ജന്മമെടുത്തത് കര്‍മ്മം മൂലം
കര്‍മ്മ മെടുത്തതിനെന്തേ മൂലം,കൃഷ്ണ
കര്‍മ്മ മെടുത്തത് രാഗം മൂലം

രാഗ മെടുത്തതിനെന്തേ മൂലം കൃഷ്ണ
രാഗ മെടുത്തത് മാനം മൂലം

മാനമെടുത്തതിനെന്തേ മൂലം, കൃഷ്ണ
തന്നെനിനയായ്ക മാനം മൂലം

തന്നെനിനക്കായ്‌ വാനെന്തേ മൂലം കൃഷ്ണ
അജ്ഞാനമെന്നവിവേകം മൂലം
അജ്ഞാനം പോവതിനെന്തു ചെയ് വൂ കൃഷ്ണ
ജ്ഞാനമുണ്ടാവതിനെന്തു ചെയ്‌വൂ,, കൃഷ്ണ 
ജ്ഞാനമുണ്ടാവതു ഭക്തികൊണ്ടേ

ഭക്തിയുണ്ടാവു വിരക്തി കൊണ്ടേ
സക്തി പോയീടുവനെന്തു ചെയ് വൂ കൃഷ്ണ
ചിത്തത്തില്‍ നല്ലൊരു ശുദ്ധി കൊണ്ടേ
ചിത്തശുദ്ധിക്ക് ഞാന്‍ എന്ത് ചെയ് വൂ കൃഷ്ണ
നല്ല വഴിക്കുള്ള ശ്രദ്ധ ചെയ് വൂ
ശ്രദ്ധ യുണ്ടാവതിനെന്തു ചെയ്‌വൂ കൃഷ്ണ
പുണ്യ കഥകളെ കേട്ട് കൊള്ളൂ
സല്‍കഥ കേള്പ്പതിനെന്തു ചെയ് വൂ കൃഷ്ണ
സജ്ജന സംഗതി ചെയ്തു കൊള്‍വൂ
സജ്ജന സംഗതിക്കെന്തു ചെയ്‌വൂ കൃഷ്ണ
വാമപുരേശനെ  സ്സേവചെയ് വൂ
വാമാഗേഹാധിപ,വാസുദേവ കൃഷ്ണ
ബാലഗോപാലക പാലയമാം

No comments:

Post a Comment