മന്ത്ര മഥനം
കൃഷ്ണാ കൃഷ്ണാ എന്ന് മന്ത്രിച്ചുകൊണ്ടേ
ഞാനീ തയിര്‍ കടയുന്നു
ജന്മാസാഫല്യമാം വെണ്ണയെളുപ്പമുരുത്തിരി
ച്ചെടുക്കാനീമന്ത്രം
അറിവാലകതാരില്‍ ഏറ്റം ശാന്തി
നുകര്‍ന്നോരെന്‍ മുത്തശ്ശി
അലിവോടുപദേശിച്ചു തന്നതീ
മനോഹര മന്ത്രം
തന്ത്രങ്ങള്‍ പിഴക്കുമ്പോഴും യന്ത്രങ്ങള്‍ ജയിക്കുമ്പോഴും
മാനവികത മരവിക്കും മുന്‍പേ
ദുര്‍ബലം വിലപിക്കുമ്പോഴും
പ്രതീക്ഷ കളയാതീത്തയിര്‍ കടയാനൊരു താരക മന്ത്രം
കണ്ണന്‍ അവന്‍ അറിയുന്നവനെല്ലാം നിന്റെ സ്വപ്നങ്ങളും നീറുന്ന വ്യഥകളും
വഴി തെറ്റലും രക്ഷിചീടുകെന്നുള്ള ദൈന്യ വിലാപം
കുഞ്ഞേ നീയിനിനിന്റെ മെയ്ക്കരുത്തും മനസ്സിന്റെ ധാര്‍ഷ്ട്യവും
ബുദ്ധി പ്പെരുമയുംഭാവനാ വിലാസവും അഹന്തയും
ഒക്കെ അര്‍പ്പിക്കുക അവിടുത്തെ തൃപ്പാദ
ത്തിലെന്നോതിയെന്‍ ആദ്യ ഗുരു മുത്തശ്ശി
ഗുരുവിന്‍ വച്ചസ്സിലല്ലവിടുത്തെ ആര്‍ദ്രമാം
വാത്സല്യത്തികവില്‍
വിശ്വസിച്ചു ജെപിച്ച്ചു തുടങ്ങിനാന്‍
ഇന്നു ഞാനറിയുന്നു കൃഷ്ണ ഗീതികളനശ്വര
തത്ത്വ വിസ്ഫൂര്ത്തികള്‍
മായികമീ പ്രപഞ്ചത്തിന്റെ വൈവിധ്യ ഭാവങ്ങല്‍ക്കെല്ലാം
മായാധീശന്നവിടുന്നു മോഹനാശകന്‍ നിത്യാനന്ദ ദായകന്‍
മാനസ വ്യഥകള്‍ തീര്‍ത്തുമായയെ ജയിചീടാന്‍
മാമകേശ്വരാ കൃഷ്ണായെന്നകമേ മന്ത്രിപ്പു ഞാന്‍
തയിര്‍ക്കടയുന്ന തെനിക്കിപ്പോള്‍ ആയാസരഹിതം കണ്ണാ
നവനീതവും നിനക്കെന്നെയെന്‍ മനം മൊഴിഞ്ഞീടുന്നു

No comments:
Post a Comment