Wednesday, November 16, 2011

എന്റെ വിലാപം


എന്റെ വിലാപം

കൃഷ്ണ ലീല കേട്ട് രസിക്കും മനസ്സിന്
ജീവിത ലീല രസിക്കാത്തതെന്തേ കണ്ണാ
മൂല്യ ച്യുതി കണ്ടു സഹിക്കെട്ട് പഴിക്കാതെ

കൌശല കണ്ണനായി ഞാന്‍ തീരുമോ കണ്ണാ
തത്വമസി എന്ന മഹാവാക്യം കേട്ടിട്ടും
ആത്മനിന്ദ ചെയ്തു പോകുന്നതെന്തേ കണ്ണാ
ക്രോധം കളയുവാന്‍ തീരുമാനമെടുത്തിട്ടും
ക്രോധത്തിനിരയായി ഞാന്‍വീഴുന്നു കണ്ണാ
കാരുണ്യവാനായ അങ്ങയെ സ്തുതിച്ചിട്ടും 

കരുണ എന്നില്‍ പിറക്കാത്തതെന്തെ കണ്ണാ
അദ്വൈതം മസ്തിഷ്ക്കത്തില്‍ നിറച്ചിട്ടും
മിഴികളാല്‍ദര്‍ശനമാകാത്തതെന്തേ കണ്ണാ
ഗുരുമുഖത്തുനിന്നും അനുകമ്പാദശകം ശ്രവിച്ചിട്ടും
അനുകമ്പ ആരോടും തോന്നാത്തതെന്തേ കണ്ണാ
സൂര്യപുത്രിയാണെന്ന് അറിഞ്ഞിട്ടും 
മിന്നമിനുങ്ങായി ഞാന്‍ വിരാജിക്കുന്നതെന്തേ കണ്ണാ
കാന്തത്തെ സമീപിച്ച ഇരുമ്പിനെ പോലെ
ഞാനും കണ്ണനായി തീരുമോ കണ്ണാ
ശിശുബാലനെ നൂറ് തവണ ക്ഷമിച്ച

അങ്ങയുടെ ക്ഷമാശീലം എനിക്കും തരുമോ കണ്ണാ
മാധുര്യ മാര്‍ന്ന മധുസൂധന
എന്‍ മൊഴിയിലും മാധുര്യം തരുമോ കണ്ണാ
ഹൃദയകമാലവസാ അങ്ങ് വസിക്കുവാന്‍
ഹൃദയത്തെ പരിശുദ്ധമാക്കാന്‍ പരിശ്രമിക്കുന്നു കണ്ണാ

  

No comments:

Post a Comment